Sunday, September 22, 2024
Jeddah

മുഹമ്മദലിക്ക് ജിദ്ദയിൽ അന്ത്യവിശ്രമം

ജിദ്ദ: ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ട മുഹമ്മദലിക്ക് ജിദ്ദയിൽ അന്ത്യവിശ്രമം. നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമടക്കമുള്ള വന്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം റുവൈസ് മഖ്ബറയിൽ മയ്യിത്ത് മറവ് ചെയ്തു.

ഇന്നലെ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിനിടെയാണ്, കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ വാപ്പു എന്ന് വിളിക്കുന്ന ചെമ്മൻകുഴിയിൽ മുഹമ്മദലി മരണപ്പെട്ടത്. നമസ്കാരത്തിലെ രണ്ടാം റകഅത്തിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഒരു ഘട്ടത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയിരുന്ന മുഹമ്മദലി തന്റെ പ്രവാസ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇനി തിരിച്ചുപോക്കില്ലാത്ത വിധം വിധിക്ക് കീഴടങ്ങിയത്.

പരേതനായ ആലിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനായ മുഹമ്മദലി 29 വർഷമായി ജിദ്ദയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

അടുത്ത മാസം ഭാര്യയും, മകനും ജിദ്ദയിലേക്ക് വരാനിരിക്കെയായിരുന്നു മുഹമ്മദലിയുടെ ആകസ്മിക മരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q