മസ്ജിദുൽ ഖിബ്‌ലതൈൻ വിപുലീകരണം; മദീന ഗവർണർ പുരോഗതി വിലയിരുത്തി
മദീന: മദീനയുടെ ലാന്റ് മാർക്ക് മസ്ജിദുൽ ഖിബ്‌ലതൈൻ വികസന പുരോഗതി മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ പരിശോധിച്ചു.
ബുധനാഴ്ചയായിരുന്നു സന്ദർശനം. അൽ ഖിബ്‌ലതൈൻ സൈറ്റും പരിസരവും ആണ് ഫൈസൽ ബിൻ സൽമാന്റെ നേതൃത്വത്തിൽ സംഘം പരിശോധന നടത്തിയത്.
സന്ദർശകരുടെ പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 50200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
പദ്ധതിയുടെ ആദ്യം ഘട്ടം 15 ശതമാനം പൂർത്തിയായിട്ടുണ്ട്. 4000 പേർക്ക് ആരാധനാ കർമ്മങ്ങൾ നിർവഹിക്കാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa