പുതുവർഷ ഓഫർ; ഷാർജയിൽ സൗജന്യ പാർക്കിംഗ്
പുതുവർഷത്തോടനുബന്ധിച്ച് ഷാർജയിലെ പെയ്ഡ് പബ്ളിക് പാർക്കിംഗ് ഏരിയകളിൽ ബുധനാഴ്‌ച സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.

അതേ സമയം ചില ഏരിയകൾ സൗജന്യ പാർക്കിംഗ് ഓഫറിൽ നിന്ന് ഒഴിവാണ് . അൽ ഹിസ്ൻ , അൽ ഷുവൈഹീൻ, അൽ ബുഹൈറ കോർണീഷ്, ജുബൈൽ, ബേർഡ് മാർക്കറ്റ്, സെൻട്രൽ സൂഖ്, അൽ മജാസ് 1,2,3 , യൂണിവേഴ്സിറ്റി സിറ്റി എന്നിവയാണു സൗജന്യ പാർക്കിംഗ് ഓഫറിൽ നിന്ന് ഒഴിവായ സ്ഥലങ്ങൾ.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ശരിയായ രീതിയിൽ പാർക്കിംഗ് ചെയ്യണമെന്നും നിയമ ലംഘനങ്ങൾ ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു.
അൽ നഹ്ദ ഏരിയയിൽ പുതിയതായി 1300 പാർക്കിംഗ് സ്പേസുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 2020 ആദ്യ പാദത്തിൽ 6200 പാർക്കിംഗ് സ്പേസുകൾ നിർമ്മിക്കാനാണു പദ്ധതി.
നിലവിൽ 120 പാർക്കിംഗ് പേയ്മെൻ്റ് മെഷീനുകളും 12 ഇൻസ്റ്റ്രക്ഷൻ ബോഡുകളും എസ് എം സ് പേയ്മെൻ്റ് സഹായത്തിനായി 600 ചെറിയ പാനലുകളും സ്ഥാപിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
