തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ന്യൂ ഇയർ : വർണ്ണ വിസ്മയം തീർത്ത് യു എ ഇയുടെ ആകാശം

ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ അത്യുഗ്രൻ കരിമരുന്ന് പ്രയോഗങ്ങളും എൽ ഇ ഡി ഷോകളും അരങ്ങേറി.

Burj Al Arab

ബുർജ് ഖലീഫയും ദുബൈ ഫ്രെയിമും ബുർജ് അൽ അറബും ഷാർജയിലെ അൽ മജാസ് വാട്ടർ ഫ്രൻ്റുമെല്ലാം പുതു വർഷാഘോഷത്തിൽ കാഴ്ചക്കാർക്ക് അവിസ്മരണീയ വിരുന്നൊരുക്കി.

Dubai Frame

വെടിക്കെട്ടിൽ റാസൽ ഖൈമ കഴിഞ്ഞ രാത്രി രണ്ട് ലോക റെക്കോർഡാണു സൃഷ്ടിച്ചത്. തുടർച്ചയായി കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ചതും ഏറ്റവും നീളം കൂടിയ കരിമരുന്ന് ഷോയുമാണൂ റാസൽ ഖൈമക്ക് ഗിന്നസ് റെക്കോർഡ് സമ്മാനിച്ചത്.

Ras Al khaima

173 ഡ്രോണുകളായിരുന്നു ആദ്യത്തെ റേക്കോർഡ് സൃഷ്ടിക്കാൻ ഉപയോഗിച്ചത്. 13 മിനുട്ട് നീണ്ട കരി മരുന്ന് പ്രയോഗം (ഫയർ വർക്സ് വാട്ടർ ഫാൾ) ലോകം വിവിധ മീഡിയകളിലൂടെ ലൈവായി വീക്ഷിച്ചിരുന്നു.

Al Majaz Waterfront in Sharjah

ജപ്പാനിലെ ഫുക്വേകക്കുണ്ടായിരുന്ന റേക്കോർഡാണു ഫയർ വർക്ക്സ് വാട്ടർ ഫാളിലൂടെ റാസൽ ഖൈമ തകർത്തത്.

Burj khalifa

അതേ സമയം പുതുവർഷാഘോഷങ്ങൾക്ക് മുംബ് ബുർജ് ഖലീഫക്ക് മുകളിൽ ഒരു ജർമൻ പൗരൻ്റെ പ്രണയാഭ്യർത്ഥനയുടെ വാചകങ്ങൾ തെളിഞ്ഞത് ശ്രദ്ധേയമായിരുന്നു.

Burj Khalia

യുഎഇയിലുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഇമാർ നിർദ്ദേശിച്ച പ്രത്യേക ഹാഷ് ടാഗിലൂടെ അയച്ച സന്ദേശങ്ങളായിരുന്നു ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്