തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇനി പറ പറക്കാം ; ഹറമൈൻ ട്രെയിൻ സ്‌പീഡ്‌ ഇന്ന് മുതൽ മണിക്കൂറിൽ 300 കി.മി ആകും

ജിദ്ദ: ഹറമൈൻ അതി വേഗ ട്രെയിനുകളുടെ വേഗത ഇന്ന് മുതൽ ( ജനുവരി 1 ) മണിക്കൂറിൽ 300 കിലോമീറ്റർ ആയി ഉയർത്തിയതായി റിപ്പോർട്ട്.

എല്ലാ വിധ സുരക്ഷയും ഉറപ്പ് വർത്തിയ ശേഷമാണു വേഗത ഉയർത്താൻ തീരുമാനമായത്. 300 കിലോമീറ്റർ എന്നതായിരുന്നു ഹറമൈൻ റെയിൽവേയുടെ ഓപറേഷൻ പ്ളാൻ.

കിംഗ് അബ്ദുല്ല എകണോമിക് സിറ്റിക്കും മദീനക്കും ഇടയിലുള്ള ദൂരമായിരിക്കും 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയെന്ന് ഹറാമൈൻ എക്സ്പ്രസ് ട്രെയിൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ഇതോടെ ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മദീനയിലേക്കുള്ള സഞ്ചാര സമയം ഏകദേശം രണ്ട് മണിക്കൂറിൽ താഴെയായി ചുരുങ്ങും.

മക്കയിൽ നിന്നും മദീനയിലേക്ക് രണ്ടേമുക്കാൽ മണിക്കൂറിനകവും എത്താൻ സാധിക്കും. മിഡിലീസ്റ്റിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ സഞ്ചാര മാർഗ്ഗമാണു ഹറമൈൻ റെയിൽവേ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്