Sunday, September 22, 2024
Jeddah

മുസ്തഫാ വക്കാലൂരിനെ ആദരിച്ചു

ജിദ്ദ : പ്രവാസലോകത്തു തൻ്റെ  പ്രവർത്തനവും ചിന്തകളും കൊണ്ട് ന്യൂന്യപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചു കൊണ്ട് ജിദ്ദ തിരൂർ മണ്ഡലം കെഎംസിസി മുസ്തഫാ വാക്കാലൂരിനെ ആദരിച്ചു.

മുസ്ലീം രാഷ്ട്രീയത്തിന്റെ ശാക്തീകരണവും അനിവാര്യതയും സംബന്ധിച്ച പഠനങ്ങളും പ്രവർത്തനങ്ങളിലും അതിന്റെ സാധ്യതകളെ  കുറിച്ചും ഇതര സംസ്ഥനങ്ങളിൽ പ്രവാസികൾക്കിടയിൽ പ്രചരണം നടത്താനും അവരെ ഒരുമിപ്പിച്ചു കൂടാനും മുസ്തഫാ വാക്കാലൂർ  നടത്തിയ പ്രവർത്തങ്ങൾ ഏറെ പ്രശംസനീയമാണ്.

ജിദ്ദ ഷറഫിയ്യ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു . ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപി മുസ്തഫ അദ്ദേഹത്തിന്  ഉപഹാരം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര , നാസർ വെളിയംകോട്, മജീദ് പുകയൂർ, ലത്തീഫ് മുസ്‌ലേരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി,  മലപ്പുറം ജില്ലാ ജിദ്ദ കെഎംസിസി പ്രസിഡന്റ് പി എം എ ഗഫൂർ, വി വി അഷ്‌റഫ് , ഇല്യാസ് കല്ലിങ്ങൽ, ഉനൈസ് വി പി, പി, കമറുദീൻ, ഉബൈദ് തിരൂർ, ഷൌക്കത്ത് എം പി, ബഷീർ എം സി തുടങ്ങിയർ സംസാരിച്ചു.  

മുഹമ്മദ് ഷാഫി സ്വഗതവും  മുസ്തഫ എം പി  നന്ദിയും പറഞ്ഞു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q