Sunday, September 22, 2024
Jeddah

മെമ്പർഷിപ് കാമ്പയിന് തുടക്കമായി.

ജിദ്ദ : പെൻറിഫ് 2020-22 മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു.  കക്ഷി രാഷ്ട്രീയ ജാതി മത ഭേദമെന്യേ പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ ആളുകളെയും ഒരുമിച്ച് ചേർത്തുകൊണ്ട് ജീവകാരുണ്യ,  സാമൂഹിക സാംസ്കാരിക കലാ കായിക തലങ്ങളിൽ പ്രവർത്തിക്കുന്ന പെൻറിഫ് അതിന്റെ 2020-22 കാലയളവിലേക്കുള്ള മെമ്പർഷിപ് കാമ്പയിന് തുടക്കം കുറിച്ചു. ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംയുക്ത എക്സിക്യൂട്ടീവ് – പ്രവർത്തക സമിതി യോഗത്തിൽ  സ്നാക് ബാബുവിന്  ആദ്യ മെമ്പർഷിപ്  ബിഷർ. പി. കെ – താഴേക്കോട് കൈമാറി. 

ഒരു വർഷത്തേക്കുള്ള പ്രവർത്തന കലണ്ടർ നാസർ ശാന്തപുരം അവതരിപ്പിച്ചു. നൗഷാദ് ബാബു വേങ്ങൂർ പെൻറിഫ് ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണം നൽകി . ബിഷർ .പി.കെ താഴേക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു നാസർ ശാന്തപുരം സ്വാഗതവും, അബ്ദുൽ മജീദ്.വി.പി നന്ദിയും പറഞ്ഞു. മുജീബ് പുളിക്കാടൻ, മുസ്തഫ കോഴിശ്ശേരി, അലി ഹൈദർ, റഷീദ് കിഴിശ്ശേരി , ഷാജി.കെ.പാറൽ തുടങ്ങിയവർ നേതൃത്വം നൽകി . 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q