തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

സൗദിയിൽ മലയാളി അറസ്റ്റിലായതായി അറേബ്യൻ മലയാളിയുടെ പേരിൽ വ്യാജ വാർത്ത.

സൗദിയിൽ മലയാളി അറസ്റ്റിലായതായി അറേബ്യൻ മലയാളിയുടെ പേരിൽ വ്യാജ വാർത്ത. “സൗദിയിൽ മദ്യവേട്ടയിൽ സിപിഎം പ്രവർത്തകനായ സഖാവ് ഉസ്മാൻ അറസ്റ്റിലായി” എന്ന രീതിയിലാണ് അറേബ്യൻ മലയാളിയുടെ പേരിൽ വ്യാജ വാർത്ത അടിച്ചിറക്കിയിരിക്കുന്നത്.

നിരവധി പേർ ഈ വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് പരിശോധനയിൽ Poraali Abu എന്ന ഐഡിയിലുള്ള ആളാണ് ഇത് ആദ്യമായി പോസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് ശ്രദ്ധയിൽ പെട്ടു. 200 ന് മുകളിൽ ആളുകൾ ഇത് ഷെയർ ചെയ്തിട്ടുണ്ട്. വാർത്തയുടെ ആധികാരികതയിൽ സംശയം തോന്നി ഒരാൾ കമന്റ് ചെയ്തിട്ടുമുണ്ട്.

സൗദിയിലെ റിയാദിൽ കഴിഞ്ഞ വർഷം മാർച്ചിൽ മതകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാജ മദ്യനിർമ്മാണകേന്ദ്രങ്ങളിൽ റൈഡ് നടക്കുകയും പരിശോധനയിൽ അനധികൃത താമസക്കാരായ എട്ട് വിദേശികൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഇതിനെ കുറിച്ച് അറേബ്യൻ മലയാളിയിൽ 2019 മാർച്ച് 8 ന് “സൗദിയിൽ വീണ്ടും മദ്യ വാറ്റ് സംഘം പിടിയിൽ” എന്ന പേരിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഒരാളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ വാർത്ത സൃഷ്ടിച്ചിട്ടുള്ളത്.

യഥാർത്ഥ വാർത്തയുടെ ലിങ്ക്: https://arabianmalayali.com/2019/03/08/6749/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group