തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കഫാല സംവിധാനം ഒഴിവാക്കാനും 10 വർഷമായ വിദേശികളെ പിരിച്ച് വിടാനും ശൂറാ മെംബറുടെ ആവശ്യം

ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസുകൾക്ക് തടയിടുന്നതിനായി വിവിധ തരത്തിലുള്ള നടപടികൾ അനിവാര്യമായും നടപ്പാക്കേണ്ടതുണ്ടെന്ന് സൗദി ശൂറാ മെംബർ ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവിലുള്ള കഫാല (സ്പോൺസർഷിപ്പ്) സംവിധാനം ഒഴിവാക്കണമെന്നതാണു ഫഹദ് ബിൻ ജുമുഅയുടെ ഒന്നാമത്തെ ആവശ്യം.

ചെറുകിട സ്ഥാപനങ്ങളുടെ ഉടമകൾ ആ സ്ഥാപനങ്ങളിൽ നിർബന്ധമായും ജോലി ചെയ്യണമെന്ന നിയമം കൊണ്ട് വരണമെന്നും ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെടുന്നു.

ഇഖാമയിൽ പരമാവധി താമസ കാലാവധി രണ്ടോ മൂന്നോ വർഷമാക്കി ചുരുക്കണമെന്നതും ഫഹദ് ബിൻ ജുമുഅ ആശ്യപ്പെടുന്നു.

സൗദിയിൽ 10 വർഷമായി തുടരുന്ന വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനും പിന്നീട് 5 വർഷം പൂർത്തിയായവരെ തിരിച്ചയക്കാനും ശൂറാ മെംബർ ആവശ്യപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്