ജിദ്ദയിൽ മരിച്ച വേങ്ങര സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു; യാംബുവിലും ദമാമിലും മലയാളികൾ കൊറോണ മൂലം മരിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ മരിച്ച മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി അരീക്കുളങ്ങര അഷ്റഫിന് (42) കൊറോണ സ്ഥിരീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലെ ബനി മാലികിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു അഷ്റഫ് മരിച്ചത്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

യാംബുവിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി വട്ടയത്ത് അമീർ ഖാൻ (45) ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് വെച്ച് മരിച്ചു.
ഈ വർഷം ആദ്യം നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ അമീർ ഖാൻ കഴിഞ്ഞ 9 വർഷങ്ങളായി യാംബുവിൽ ജോലി ചെയ്യുന്നു.

കൊറോണ ബാാധിച്ച് ചികിത്സയിലായിരുന്ന കൊണ്ടോട്ടി ഓമാനൂർ സ്വദേശി മങ്ങാട്ടുപറംബൻ അബ്ദുൽ ജലീൽ (38) ദമാമിൽ വെച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
