ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മാതാപിതാക്കളെ കൂടെ കൊണ്ട് വരുമോ; എങ്കിൽ സൗദിയിലെ ഈ റിസോർട്ടിൽ നിങ്ങൾക്ക് ഫ്രീ ആയി പ്രവേശിക്കാം

അൽ ഖസീം: മാതാപിതാക്കളോട് നന്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി അൽ ഖസീമിലെ ഒരു സൗദി പൗരൻ പൊതു ജനങ്ങൾക്കായി പ്രഖ്യാപിച്ച സൗജന്യ പദ്ധതി ശ്രദ്ധേയമാകുന്നു.

മാതാപിതാക്കളെ കൂടെ കൊണ്ട് വരുന്നവർക്ക് തൻ്റെ റിസോർട്ടിലേക്ക് 3 ദിവസം സൗജന്യമായി പ്രവേശിക്കാൻ സാധിക്കുമെന്നാണു റിസോർട്ടിൻ്റെ ഉടമ അറിയിച്ചിട്ടുള്ളത്.

ജൂലൈ 13 തിങ്കളാഴ്ച മുതൽ ജൂലൈ 15 ബുധനാഴ്ച വരെയുള്ള 3 ദിവസങ്ങളിലായാണു സന്ദർശകർക്കായി തൻ്റെ സ്വകാര്യ റിസോർട്ട് തുറന്ന് കൊടുക്കാൻ സൗദി പൗരൻ തീരുമാനിച്ചിട്ടുള്ളത്.

വെറും ഒരു റിസോർട്ട് എന്നതിനപ്പുറം ധാരാളം മരങ്ങളും സിംഹങ്ങൾ അടക്കമുള്ള മൃഗങ്ങളും പക്ഷികളും തടാകവുമെല്ലാം ഇതിനോടനുബന്ധിച്ചുണ്ട് എന്നത് സന്ദർശകർക്ക് വലിയൊരു അനുഭവമായിരിക്കും.

മാതാപിതാക്കളോടുള്ള നന്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു സാമൂഹിക ഇടപെടൽ എന്ന നിലയിൽ സൗദി പൗരൻ ഒരുക്കിയ ഈ പദ്ധതിക്ക് സോഷ്യൽ മീഡിയകളിൽ വലിയ പിന്തുണയാണു ലഭിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്