ഡ്രൈവറുടെ സമീപത്തുള്ള സീറ്റിലിരിക്കുന്ന യാത്രക്കാരനു സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് സൗദി മുറൂർ
ജിദ്ദ: ഡ്രൈവറുടെ സമീപത്തുള്ള സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നൽ പിഴ ഈടാക്കുമെന്ന് സൗദി മുറൂർ ആവർത്തിച്ചു പ്രസ്താവിച്ചു.

ട്വിറ്ററിൽ ഇത് സംബന്ധിച്ച് ഒരാൾ ചോദിച്ച സംശയത്തിനു മറുപടി നൽകുകയായിരുന്നു മുറൂർ. സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരനു 150 റിയാൽ മുതൽ 300 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
