കരിപ്പൂരിൽ വിമാനം രണ്ടായി പിളർന്നു; ആറു പേർ മരിച്ചു
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം രണ്ടായി പിളർന്ന് ആറു പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ.

ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ വിമാനമാണു അപകടത്തിൽ പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡിലെ ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം തെന്നി വീണത്.
വിമാനത്തിൻ്റെ പൈലറ്റ് മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
174 യാത്രക്കാരാണുണ്ടായിരുന്നത് എന്നാണു അറിയാൻ സാധിക്കുന്നത്. നിരവധി ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

യാത്രക്കാരിൽ പത്തിലധികം കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ലാൻ്റിംഗിനിടെ തെന്നിയതിനെത്തുടർന്നാകാം അപകടം എന്നാണു പ്രാഥമിക നിഗമനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
