ചൊവ്വാഴ്‌ച, ജൂൺ 9, 2026
KeralaTop Stories

കരിപ്പൂർ വിമാനാപകടം; മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്ന് സൂചന

കരിപ്പൂർ: കരിപ്പൂരി വിമാനാപകടത്തെത്തുടർന്ന് പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ മരണ സംഖ്യ ഇനിയും വർദ്ധിച്ചേക്കുമെന്നും ബന്ധപ്പെട്ടവർ സൂചന നൽകുന്നു.

നിലവിൽ പൈലറ്റടക്കം 16 പേർ മരിച്ചതായാണു റിപ്പോർട്ടുകൾ. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരും അത്യാഹിത വിഭാഗങ്ങളിലാണുള്ളത്.

വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 7.45– ഓടെറണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കു പതിച്ചു രണ്ടായിപിളരുകയായിരുന്നു.

കൊണ്ടോട്ടി-കുന്നുംപുറം റോഡിലെ എയർപോർട്ട് ക്രോസ് ബെൽറ്റ് റോഡ് സൈഡിലേക്കായിരുന്നു വിമാനം വീണത്.

മോശം കാലാവസ്ഥയും പൈലറ്റിനു റൺവേ കാണാൻ സാധിക്കാത്തതുമായിരുന്നു അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്