ബഹ്രൈനിലേക്കും കുവൈത്തിലേക്കും സൗദിയിൽ നിന്ന് വിമാന സർവീസ് ആരംഭിച്ചുവെന്ന വാർത്ത ജവാസാത്ത് നിഷേധിച്ചു
ജിദ്ദ: ബഹ്രൈനിലെക്കും കുവൈത്തിലെക്കും സൗദിയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചുവെന്ന വാർത്ത സൗദി ജവാസാത്ത് നിഷേധിച്ചു.
കഴിഞ്ഞ ദിവസം മുതൽ ബഹ്രൈൻ എല്ലാവർക്കും പ്രവേശനം അനുവദിച്ചതായി പ്രഖ്യാപിച്ചതിൻ്റെ പിറകെ സൗദിയിൽ നിന്ന് ബഹ്രൈനിലേക്കും മറ്റും സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധിയാളുകളാണു സംശയങ്ങൾ ഉന്നയിക്കുന്നത്.
ബഹ്രൈനിലേക്ക് സൗദിയിലുള്ളവർക്ക് കര മാർഗ്ഗം പോകാൻ സാധിക്കുമോ എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി. നിലവിലെ സാഹചര്യത്തിൽ ചരക്ക് ഗതാഗതത്തിനും മാനുഷിക പരിഗണയർഹിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലെ യാത്രകൾക്കും മാത്രമാണു അനുമതിയെന്നാണു ജവാസാത്ത് മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
