ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട 2400 വാഹനങ്ങൾ പൊക്കി
ജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഭിന്ന ശേഷിക്കാർക്ക് മാത്രമായുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട 2437 വാഹനങ്ങൾ പിടിച്ചെടുത്തതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
നിയമ ലംഘനം കണ്ടെത്തുന്നതിനായുള്ള ഗതാഗത വിഭാഗത്തിൻ്റെ ഫീൽഡ് പരിശോധനകൾക്കിടയിലാണു ഇത്രയുമധികം നിയമ ലംഘനങ്ങൾ സമീപ ദിനങ്ങളിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ജനങ്ങൾ ഗതാഗത വകുപ്പിൻ്റ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സഹകരിക്കണമെന്നും അധികൃതർ പ്രത്യേകം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
