Wednesday, October 2, 2024
Saudi ArabiaTop Stories

ഹൃദയാഘാതം; മഞ്ചേരി സ്വദേശി സൗദിയിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം മഞ്ചേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു. മഞ്ചേരി തുറക്കല്‍ സ്വദേശിയായ മംഗലശ്ശേരി ബഷീര്‍ ആണ് റിയാദില്‍ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. അമ്പത് വയസ്സായിരുന്നു.

അബുവിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: റഹ്‌യ മക്കള്‍: ബാദുഷ അബു, റനിയ സുലു. മയ്യിത്ത് റിയാദില്‍ ഖബറടക്കും.

നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പ്രവര്‍ത്തകരായ ഇംഷാദ് മങ്കട, മജീദ് പരപ്പനങ്ങാടി, ഹബീബ് അല്‍അബീര്‍ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q