തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരു ദിവസം എത്ര വെള്ളം കുടിക്കണം ? സൗദി ‘വിഖായ’ വിശദീകരണം നൽകുന്നു

ജിദ്ദ: ഒരു വ്യക്തി ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്നതിനെക്കുറിച്ച് സൗദി സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻ്റ് കണ്ട്രോൾ (വിഖായ) വിശദീകരണം നൽകി.

പ്രതിദിനം കുടിക്കേണ്ട വെള്ളത്തിൻ്റെ അളവ് പ്രായം, ഭാരം എന്നിവ അനുസരിച്ച് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിഖായ വ്യക്തമാക്കുന്നു.

4 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ പ്രതിദിനം 1.2 ലിറ്റർ വെള്ളവും 9 മുതൽ 13 വയസ്സ് വരെയുള്ള പെൺകുട്ടികൾ 1.4 ലിറ്റർ വെള്ളവും കുടിക്കണമെന്നാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

9 മുതൽ 13 വയസ്സ് വരെയുള്ള ആൺകുട്ടികൾ 1.6 ലിറ്റം വെള്ളം പ്രതിദിനം കുടിക്കണം. അതേ സമയം മുതിർന്നവർ ദിവസവും 2.4 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ടെന്നും വിഖായ നിർദ്ദേശിക്കുന്നു.

ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും ആരോഗ്യം നില നിർത്തണമെന്നും നിർജ്ജലീകരണം ഒഴിവാക്കണമെന്നും നിർദ്ദേശിച്ച വിഖായ വെള്ളം കുടിക്കുന്നത് കുറയുന്നത് ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്