തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വിദേശിയായ വ്യാജ ദന്ത ഡോക്ടർ അറസ്റ്റിൽ

റിയാദ്: തലസ്ഥാന നഗരത്തിൽ അനധികൃത ഡെന്റൽ ക്ലിനിക് നടത്തിയതിനെ തുടർന്ന് ഒരു ഏഷ്യക്കാരനായ പ്രവാസി അറസ്റ്റിലായി. ഇയാളുടെ ക്ലിനിക്കിൽ നിന്ന് വ്യക്തമായ സ്രോതസുകൾ ഇല്ലാത്ത വ്യാജ മരുന്നുകളും കണ്ടെടുത്തു. രഹസ്യമായി പരിശോധനകൾ നടക്കുന്നതായി റിയാദ് ആരോഗ്യ വകുപ്പ് അറിയിച്ചു.

“വ്യാജ ദന്തഡോക്ടറെ ജോലി ചെയ്യുന്നതിൽ നിന്ന് ഉടൻ തന്നെ തടഞ്ഞ ആരോഗ്യ വകുപ്പ് അധികൃതർ . ചോദ്യം ചെയ്യലിനും പ്രോസിക്യൂഷനെ റഫർ ചെയ്യുന്നതിനുമായി പോലീസിനു കൈമാറി. ഇയാൾക്കെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.

സൗദി നിയമത്തിലെ ആർട്ടിക്കിൾ 28 പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറുമാസത്തിൽ കൂടാത്ത തടവോ ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ ഇവരണ്ടും ഒരുമിച്ചോ ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group