തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹൗസ് ഡ്രൈവർ വിസയിലെത്തി ബദൽ ചികിത്സയിൽ ഏർപ്പെട്ട വിദേശി സൗദിയിൽ പിടിയിൽ

ത്വാഇഫ്: ഹൗസ് ഡ്രൈവർ വിസയിൽ വന്നു ബദൽ ചികിത്സകൾ നടത്തിയിരുന്ന വിദേശി മക്ക പ്രവിശ്യാ പോലീസിന്റെ പിടിയിലായി.

തന്റെ താമസ സ്ഥലത്ത് ബദൽ ചികിത്സകൾ നടത്തുകയായിരുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള സുഡാനി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂടുതൽ നടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് മക്ക പ്രവിശ്യാ പോലീസ് വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്