“ബീച്ചിൽ മാലിന്യമിടരുത്” ഒമാനീ ബാലന് ആദരം
മസ്ക്കറ്റ്: കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ കയ്യിലുള്ള ഭക്ഷണാവശിഷ്ടങ്ങളും പാക്കറ്റുകളും അലക്ഷ്യമായി വലിച്ചെറിയുന്ന പതിവു രീതിക്കിടയിൽ ഒറ്റയാൻ ബോധവൽക്കരണം നടത്തിയതിന് ഒമാൻ പരിസ്ഥിതി വകുപ്പിന്റെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഹമദ് അൽ ജഅഫരി എന്ന ഒമാനീ ബാലൻ.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ക്ലിപ്പിൽ റോസ് പൂക്കൾ നൽകി പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന കൊച്ചു ബാലനാണ് പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ ശ്രദ്ധ ക്ഷണിച്ചത്.
അഷ്‌കറ ബീച്ചിലുള്ള സന്ദർശകരോട് “ബീച്ചിൽ മാലിന്യം ഇടരുത്” എന്ന് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാൻ കഴിയും.
വീഡിയോ ശ്രദ്ധയിൽ പെട്ട വടക്കൻ മേഖലയിലെയും തെക്ക് കിഴക്കൻ മേഖലയിലെയും ഡിപ്പാർട്ടുമെന്റുകൾ ആണ് കുട്ടിക്ക് ആദരവുമായി രംഗത്ത് വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
