തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്കുള്ള മടക്കയാത്ര ഉടൻ സാധ്യമാകുമെന്ന് സൂചന; സൗദി എയർലൈൻസിൻ്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും സൗദി അറേബ്യയും

ജിദ്ദ: കൊറോണ മുൻകരുതലുകൾ പാലിച്ച് കൊണ്ട് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു.

അപ്‌ഡേറ്റ് ചെയ്‌ത ലിസ്റ്റിൽ സൗദി അറേബ്യയും ഇന്ത്യയും ഉൾപ്പെട്ടത് കാണാം

നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാാനും ഒന്നും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും അടക്കം ആകെ 30 രാജ്യങ്ങളാണു ഇപ്പോൾ ഇടം പിടിച്ചിട്ടുള്ളത്.

അതേ സമയം പുതിയ ലിസ്റ്റിൽ സൗദി അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സൗദി അറേബ്യയിലേക്ക് വരുന്നവർ നേരത്തെ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ട മുൻ കരുതലുകൾ നിർദ്ദേശങ്ങളാണു പാലിക്കേണ്ടത്.

വിവിധ ഗൾഫ് രാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ പൂർണ്ണമായും തുറക്കുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണു സൗദിയയുടെ വെബ്സൈറ്റിൽ ഇന്ത്യയിലേക്കും സൗദിയിലേക്കും പറക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് സൗദി എയർലൈൻസ് ഒരു നിശ്ചിത തീയതി അറിയിച്ചിട്ടില്ലെങ്കിലും വെബ്സൈറ്റിൽ ഇന്ത്യയും സൗദിയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്കുള്ള നിർദ്ദേശങ്ങൾ അപ്ഡേറ്റ് ചെയ്തത് സൗദിയിലേക്കുള്ള മടക്ക യാത്ര ഉടൻ സാധ്യമാകുമെന്നതിലേക്കാണു സൂചന നൽകുന്നത്. അതോടൊപ്പം നിലവിൽ നാട്ടിലുള്ളവരുടെ റി എൻട്രി വിസകളെല്ലാം ഒരു മാസത്തേക്ക് മാത്രമാണു ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയത് എന്നതും ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്