തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് ഭീകരർക്ക് വധ ശിക്ഷ

റിയാദ്: അൽ അഹ്സയിലെ അദ്ദാൽവ ഗ്രാമത്തിൽ ഭീകരാക്രമണം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ഭീകരർക്ക് കൂടി കോടതി വധ ശിക്ഷ വിധിച്ചു. കഴിഞ്ഞയാഴ്ച ഇതേ കേസിൽ 7 ഭീകരർക്ക് വധ ശിക്ഷ വിധിച്ചതിനു പുറമെയാണിത്.

2014 ലായിരുന്നു ശിയാ വിശ്വാസികളായ സാധാരണക്കാർക്ക് നേരെ ഭീകരർ മെഷീൻ ഗണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 3 കുട്ടികളും 5 മുതിർന്നവരും കൊല്ലപ്പെട്ടിരുന്നു.

നേരത്തെ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന 7 പ്രതികളിൽ 4 പേരുടെ ഉടൽ വധ ശിക്ഷക്ക് ശേഷം പരസ്യമായി പ്രദർശിപ്പിക്കണമെന്നും റിയാദ് സ്പെഷ്യൽ ക്രിമിനൽ കോടതി വിധിച്ചിരുന്നു.

പ്രസ്തുത ആക്രമണത്തിനു പുറമേ പ്രതികൾ വൻ തോതിൽ മാരകായുധങ്ങൾ വാങ്ങിക്കൂട്ടുകയും ഹജ്ജ് സീസണിൽ ഭീകരാക്രമണം നടത്താനും മിലിറ്ററി എയർപോർട്ട് അക്രമിക്കാനും പദ്ധതിയിടുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്