സൗദിയില്‍ ബഖാല ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു
റിയാദ്: സൗദിയിൽ രണ്ടംഗ സംഘം വിദേശിയായ ബഖാല ജീവനക്കാരനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ബുധനാഴ്ച പട്ടാപകലാണ് സംഭവം. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ബഖാലയിലെത്തിയ രണ്ട് പേരിൽ ഒരാൾ ആദ്യം കടയിൽ പ്രവേശിക്കുകയായിരുന്നു.
തുടർന്ന് ഓർഡർ ചെയ്ത സാധനങ്ങൾ എടുക്കാൻ തുടങ്ങിയ ബഖാല ജീവനക്കാരനെ പിന്നിലൂടെ പതുങ്ങിയെത്തിയ പ്രതി കഴുത്തിനു ചേർത്ത് പിടിക്കുകയായിരുന്നു. ഇതിനിടെ പുറത്ത് നിന്നിരുന്ന കൂട്ടാളി ക്യാഷ് കൗണ്ടറിലെ പണവും വിദേശിയുടെ മൊബൈൽ ഫോണും പേഴ്സും കൈക്കലാക്കി.
ജീവനക്കാരൻ പ്രതിരോധിക്കാൻ തുനിഞ്ഞെങ്കിലും ഇയാളെ മർദ്ദിച്ച് തള്ളിയിട്ട് അക്രമികൾ രക്ഷപ്പെട്ടു. അക്രമണത്തിന്റെ ദൃശ്യങ്ങൾ ബഖാലയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
