തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു

ജിദ്ദ: 1078 പേർ കൂടി കൊറോണ മുക്തരായതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 93.97 ശതമാനം പേരും സുഖം പ്രാപിച്ചു.

രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞിട്ടുണ്ട്. 551 പേർക്ക് മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആക്റ്റീവ് കേസുകൾ 15383 ഉം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1166 ഉം ആയി കുറഞ്ഞിട്ടുണ്ട്. 28 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4458 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്