തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസങ്ങൾക്ക് ശേഷം പുതിയ വൈറസ്ബാധിതർ 500 നും താഴെയായി; 94.14 ശതമാനം രോഗികളും സുഖം പ്രാപിച്ചു

ജിദ്ദ: മാസങ്ങൾക്ക് ശേഷം സൗദിയിൽ പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 500 നും താഴെയായി. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 483 പേർക്ക് മാത്രമാണു രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേ സമയം രോഗബാധിതരുടെ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. പുതുതായി 1009 പേർക്കാണു രോഗമുക്തി ലഭിച്ചത്.

സൗദിയിൽ ഇത് വരെ 3,29,754 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ അതിൽ 3,10,439 പേർ സുഖം പ്രാപിച്ചു കഴിഞ്ഞു. ഇതോടെ രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരിൽ 94.14 ശതമാനം പേരും സുഖം പ്രാപിച്ചു.

നിലവിൽ 14,830 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1138 കേസുകൾ ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ റിപ്പോർട്ട് ചെയ്ത ആകെ കൊറോണ മരണം 4485 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്