തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മലപ്പുറം കണ്ണമംഗലം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: വേങ്ങര-കണ്ണമംഗലം എടക്കാപറംബ് സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ ഖാദർ (54) ജിദ്ദയിൽ മരിച്ചു.

ഇരുപത് വർഷത്തിലധികമായി ജിസാനിലെ സബിയയിൽ ബൂഫിയ നടത്തുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജിസാനിൽ ചികിത്സയിലായിരുന്ന അബ്ദുൽ ഖാദർ വിദഗ്ധ ചികിത്സക്കായി ജിദ്ദയിൽ എത്തിയതായിരുന്നു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്