കോവിഡ് വാക്സിൻ പെട്ടെന്ന് ലഭ്യമായില്ലെങ്കിൽ മരണം 20 ലക്ഷവും കടക്കുമെന്ന് WHO
10 ലക്ഷത്തോട് അടുക്കുന്ന കോവിഡ് മരണം ഇനിയും വർദ്ധിക്കുമെന്നും വാക്സിൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ അത് 20 ലക്ഷവും കടക്കുമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി മൈക്കൽ റിയാൻ.
വാക്സിൻ കണ്ടുപിടിക്കുന്ന രാജ്യം അത് മറ്റുള്ള രാജ്യങ്ങൾക്ക് കൂടി നൽകണമെന്നും അതൊരു ധാർമ്മിക ഉത്തരവാദിത്വമാണെന്നും കഴിഞ്ഞ ദിവസം നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ ആസ്ട്രേലിയൻ പ്രധാന മന്ത്രി മോറിസൺ പറഞ്ഞതിന്റെ പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇൗ ഞെട്ടിക്കുന്ന കണക്ക് പ്രവചിച്ചത്.
വാക്സിൻ ലഭ്യമല്ലാത്ത നിലവിലെ സാഹചര്യത്തിൽ മാസ്ക്കും സാമൂഹിക അകലവും മാത്രമാണ് ലോക രാജ്യങ്ങൾ മുഴുവൻ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa