Monday, September 23, 2024
Kuwait CityTop Stories

കുവൈത്തിൽ ഒരാഴ്ചക്കിടെ 25,822 നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി: സെപ്തംബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാത്രം കുവൈറ്റിൽ പിടിക്കപ്പെട്ടത് 25,822 നിയമലംഘനങ്ങലെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നതും പ്രായമാവാത്ത കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിക്കുന്നതും ഗ്ലാസ് ഫിറ്റ് ചെയ്യാത്തതും മോഷ്ടിക്കപ്പെട്ട വാഹനം ഉപയോഗിക്കുന്നതും അടക്കം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി.

വിവിധ ഡിപ്പാർട്ട്മെന്റുകൾ നടത്തിയ പരിശോധനകളുടെ ഫലമായി ലഭിച്ച ആകെ എണ്ണമാണ് കണക്കുകളിൽ കാണിച്ചത്. ആകെ 56 പേർക്കെതിരെ നടപടിയെടുക്കുകയും 6 വാഹനങ്ങൾ പിടിക്കപ്പെടുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q