കുവൈത്തിൽ കോവിഡ് കേസുകൾ കുറഞ്ഞു
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 494 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. 509 പേർക്ക് രോഗം സുഖപ്പെടുകയും ചെയ്തു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 7,867 ആയി കുറഞ്ഞു. 6 പേർ കൂടി അത്യാസന്ന നിലയിലായതോടെ ആകെ തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളവരുടെ എണ്ണം 139 ആയി ഉയർന്നു.
2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണങ്ങൾ 612 ആയി ഉയർന്നു. ഇതോടെ കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 105,676 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa