Tuesday, September 24, 2024
Saudi ArabiaTop Stories

75-ാം വാർഷികം: അന്താരാഷ്ട്ര യാത്രകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്

75-ാം വാർഷികം പ്രമാണിച്ച് സൗദി എയർലൈൻസ് യാത്രക്കാർക്ക് കിഴിവുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ടിക്കറ്റുകൾക്ക് നിലവിലുള്ള ചാർജിന്റെ 75% മാത്രം നൽകിയാൽ മതിയാവും. അന്താരാഷ്ട്ര യാത്രകൾക്ക് മാത്രമാണ് കിഴിവുകൾ ലഭിക്കുക.

ജനുവരി 18 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ സൗദിയിൽ നിന്ന് പുറത്തേക്കും, ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ സൗദിയിലേക്ക് വരുന്ന യാത്രകൾക്കുമാണ് ഓഫർ.

സൗദിയ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ 2020 ഒക്ടോബർ 6 വരെ കാലയളവിൽ എടുക്കുന്ന എകണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാണ് ഓഫറുകൾ ലഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q