അവിഹിത ബന്ധം; യുഎഇയിൽ യുവതിക്കും യുവാവിനും 100 ചാട്ടവാറടി വീതം ശിക്ഷ
അബൂദാബി: വിവാഹിതരല്ലാത്ത യുവതിയും യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനാൽ യുഎഇ ഉന്നത കോടതി രണ്ടുപേർക്കും 100 ചാട്ടവാറടി വീതം നൽകാനും യുവാവിനെ ഒരു വർഷം ജയിലിലടക്കാനും വിധിച്ചു.
ഇസ്ലാമിക നിയമപ്രകാരം അവിവാഹിതരായ വ്യക്തികൾ തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ നൽകുന്ന ശിക്ഷയാണിത്. നാടുകടത്തലിനുപകരം ജയിലിലടച്ചാലും മതിയാകുമെന്നാണ് കോടതി വിലയിരുത്തിയത്.
100 ചാട്ടവാറടിക്കൊപ്പം രണ്ടു പേരെയും നാട് കടത്താൻ ആയിരുന്നു കീഴ് കോടതി വിധിച്ചത്. അതിനെതിരെ അപ്പീൽ ചെയ്തപ്പോൾ ജയിൽ ശിക്ഷ ഒഴിവാക്കുകയുണ്ടായി. എന്നാൽ നിയമജ്ഞർ അത് ഭരണഘടനയ്ക്ക് എതിരാണെന്ന് വാദിക്കുകയും ഉന്നത കോടതിയെ സമീപിക്കുകയുമായിരുന്നു. ഉന്നത കോടതി വിധിപ്രകാരം യുവാവിന് ജയിൽശിക്ഷ നൽകിയെങ്കിലും യുവതിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa