ദമാമിലേക്ക് എമിറേറ്റ്സ് വിമാനം വഴി മടങ്ങുന്നവരുടെ ശ്രദ്ധക്ക്
ജിദ്ദ: ദമാമിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ മടങ്ങുന്നവർക്ക് എമിറേറ്റ്സ് അധികൃതർ പ്രത്യേക നിർദ്ദേശം നൽകിയതായി ട്രാവൽ ഏജൻ്റുമാർ അറിയിച്ചു.
എമിറേറ്റ്സ് വിമാനത്തിൽ ദമാമിലേക്ക് പറക്കുന്നവർ ദമാമിലെത്തുന്നതിൻ്റെ മുംബായി 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റിൻ്റെ നെഗറ്റീവ് റിസൽറ്റ് ഹാജരാക്കണമെന്നാണു എമിറേറ്റ്സിൻ്റെ പുതിയ നിർദ്ദേശത്തിൽ പറയുന്നതെന്ന് കോട്ടക്കൽ ഖൈർ ടൂർസ് ആൻ്റ് ട്രാവൽസ് മേധാവി ബഷീർ അറിയിച്ചു.
സൗദിയിൽ എത്തുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റിൻ്റെ റിസൽറ്റാണു യാത്രക്കാർ ഹാജരാക്കേണ്ടത് എന്ന സൗദി സിവിൽ ഏവിയേഷൻ നിർദ്ദേശം നിലവിലിരിക്കെയാണു എമിറേറ്റ്സ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന റിസൽറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
