സൗദിയിൽ വരാനിരിക്കുന്നത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ
ജിദ്ദ: സൗദിയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ വരും കാലങ്ങളിൽ സൃഷ്ടിക്കപ്പെടുമെന്ന് സൗദി വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറൈഫ്.
വ്യവസായവും, ധാതു വിഭവങ്ങളുമായിരിക്കും വിഷൻ 2030 ൽ സൗദിയുടെ സാമ്പത്തിക വഴിത്തിരിവിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ സംഭാവന നൽകുക.
വ്യവസായ ധാതു വിഭവ മേഖല നേരിട്ട് ആറു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നേരിട്ടല്ലാതെ ലോജിസ്റ്റിക് സർവീസ് മേഖലകളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa