തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 435; മരണം 15

ജിദ്ദ: പുതുതായി 435 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,46,482 ആയി ഉയർന്നു. അതേ സമയം 455 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.11 ശതമാനം പേർ സുഖം പ്രാപിച്ചു.

നിലവിൽ 8114 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 776 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5363 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്