തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഖലീഫ അബൂബക്കർ റളിയല്ലാഹു അൻഹുവിൻ്റെ വാക്കുകൾ സ്മരിച്ച് ബ്രിട്ടീഷ് സർക്കാർ പ്രതിനിധി

ഖലീഫ അബൂബക്കർ റളിയല്ലാഹു അൻഹുവിൻ്റെ വാക്കുകൾ ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ മിഡിലീസ്റ്റ് ആൻ്റ് നോർത്ത് ആഫ്രിക്ക റീജ്യൻ വാക്താവ് റോസി ഡയസ് പരാമർശിച്ചത് ശ്രദ്ധേയമായി.

അടുത്ത വർഷം നടക്കുന്ന 26 ആമത് ക്ളൈമറ്റ് ആക്ഷൻ സമ്മേളനത്തോടനുബന്ധിച്ച് ചെയ്ത ട്വീറ്റിലായിരുന്നു ആദ്യ ഖലീഫയും പ്രവാചകരുടെ ഉറ്റ അനുയായിയുമായിരുന്ന അബുബക്കർ റളിയല്ലാഹു അൻഹുവിൻ്റെ വാക്കുകൾ റോസി ഡയസ് സ്മരിച്ചത്.

ഫലം കായ്ക്കുന്ന വൃക്ഷങ്ങൾ മുറിക്കരുത്, ഉപജീവനം ഇല്ലാതാക്കരുത്, ഭക്ഷിക്കാനല്ലാതെ ആടിനേയോ ഒട്ടകത്തേയോ അറുക്കരുത്, ഈത്തപ്പനകൾ കത്തിക്കരുത് തുടങ്ങിയ അബൂബക്കർ റളിയല്ലാഹു അൻഹുവിൻ്റെ വചനങ്ങളായിരുന്നു റോസി ഡയസ് പരാമർശിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്