തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കാൽ നൂറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

ജിസാൻ: കാൽ നൂറ്റാണ്ടോളമായി പ്രവാസ ജീവിതം നയിക്കുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സാംതയിലെ താമസ സ്ഥലത്തിനടുത്തുള്ള ഒരൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തി.

തമിഴ്നാട് തഞ്ചാവൂർ സ്വദേശി സ്റ്റീഫൻ അഗസ്റ്റിൻ്റെ (47) മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം സ്റ്റീഫൻ്റെ സഹോദരനാണു തിരിച്ചറിഞ്ഞത്.

അവിവാഹിതനായ സ്റ്റീഫൻ കാൽ നൂറ്റാണു കാലത്തെ പ്രവാസ ജീവിതത്തിനിടക്ക് അഞ്ച് വർഷം മുംബ് ഒന്നര മാസത്തെ ലീവിൽ ഒരിക്കൽ മാത്രമാണു നാട്ടിൽ പോയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്