ശൈത്യകാലം അടുക്കുന്നതിനാൽ കൊറോണ പശ്ചാത്തലത്തിൽ ജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഉണർത്തി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറൊണ പശ്ചാത്തലത്തിൽ ശൈത്യകാലം കടന്ന് വരുന്ന സമയത്ത് ജനങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.
അടഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ നേരം കഴിയുന്നത് ഒഴിവാക്കണമെന്നാണു ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രത്യേകം നിർദ്ദേശം നൽകിയിട്ടുള്ളത്.
നിൽക്കുന്ന സ്ഥലം വായു സഞ്ചാരമുള്ളതാക്കാൻ ശ്രദ്ധിക്കുകയും മാസ്ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം.
സൗദിയിൽ നമ്മൾ കൊറോണയെ പ്രതിരോധിക്കുന്നതിൽ വിജയിച്ചതിൻ്റെ കാരണം അല്ലാഹുവിൻ്റെ അനുഗ്രഹവും സമൂഹത്തിൽ നിന്നുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രതിരോധ നടപടികളോടുള്ള പ്രതിബദ്ധതയുമാണെന്നും ആരോഗ്യമന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa