സിനിമാ സ്റ്റൈലിൽ ഒരു മിന്നലാക്രമണം; റിയാദിൽ മയക്ക് മരുന്ന് വില്പന പിടി കൂടുന്ന വീഡിയോ വൈറലാകുന്നു
റിയാദ്: മയക്ക് മരുന്ന് വില്പന നടത്തിയയാളെയും വാങ്ങാനെത്തിയയാളെയും സൗദി ആൻ്റി ഡ്രഗ് ഫീൽഡ് ടീം സിനിമാ സ്റ്റൈലിൽ പിടികൂടുന്ന രംഗം വൈറലാകുന്നു.
പ്രതികളുടെ നീക്കങ്ങളിൽ സംശയം പ്രകടിപ്പിച്ച ഒരു സൗദി പൗരൻ നൽകിയ വിവരം അനുസരിച്ചായിരുന്നു ആൻ്റി ഡ്രഗ് ടീം ഓപറേഷൻ പ്ളാൻ ചെയ്തത്.
മയക്ക് മരുന്ന് ഡീലർ സാധനം ഉപഭോക്താവിനു കൈമാറുന്നതിനിടെയാണു ആൻ്റി ഡ്രഗ് ടീം സംഭവ സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
പ്രതികളിൽ നിന്ന് ഹഷീഷും മയക്ക് മരുന്നു ഗുളികകളും മെഷീൻ ഗണും മദ്യവുമെല്ലാം പിടികൂടിയിട്ടുണ്ട്.
ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായ പ്രസ്തുത സ്പെഷ്യൽ ഓപറേഷൻ്റെ വീഡിയിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
