തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പെട്രോൾ വില പുതുക്കി നിശ്ചയിച്ചു

ജിദ്ദ: സൗദിയിൽ നവംബർ 11 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലേക്കുള്ള റീട്ടെയിൽ പെട്രോൾ വില പുതുക്കി നിശ്ചയിച്ചു.

91 പെട്രോൾ വിലക്ക് മാറ്റമില്ല. കഴിഞ്ഞ മാസത്തെ നിരക്കായ ലിറ്ററിനു 1.44 റിയാൽ ആയിരിക്കും ഈ മാസവും 91 പെട്രോളിൻ്റെ വില. അതേ സമയം 95 പെട്രോളിനു 1 ഹലാല കുറച്ചു. നേരത്തെ ലിറ്ററിനു 1.59 റിയാൽ ആയിരുന്ന സ്ഥാനത്ത് ഈ മാസം മുതൽ ലിറ്ററിനു 1.58 ആയിരിക്കും പുതിയ വില.

ഡീസൽ ലിറ്ററിനു .52 ഹലാല, മണ്ണെണ്ണ 0.70, എൽ പി ജി 0.75 എന്നിങ്ങനെയാണു മറ്റു ഇന്ധന നിരക്കുകൾ.

എല്ലാ മാസവും അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ ഇന്ധന കയറ്റുമതി വിലക്കനുസൃതമായിട്ടാണു രാജ്യത്തെ റീട്ടെയിൽ പെട്രോൾ നിരക്ക് പുന:നിശ്ചയിക്കാറുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്