അവധിക്കിടയിൽ മടങ്ങരുത്; മാർച്ച് മുതൽ സൗദിയിൽ നിന്നും റി എൻട്രിയിലും ഫൈനൽ എക്സിറ്റിലും പോകുന്ന വിദേശികൾക്കുള്ള നിബന്ധനകൾ മന്ത്രാലയം വ്യക്തമാക്കി
ജിദ്ദ: പുതിയ തൊഴിൽ നിയമ പരിഷ്ക്കരണ പ്രകാരം അടുത്ത മാർച്ച് 14 മുതൽ ഒരു വിദേശിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ റി എൻട്രിയിലോ ഫൈനൽ എക്സിറ്റിലോ സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനുള്ള നിബന്ധനകൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലുടമയുടെ അനുമതിയില്ലാതെ ഒരു തൊഴിലാളിക്ക് സ്വന്തം അബ്ഷിർ വഴി റി എൻട്രി വിസ ഇഷ്യു ചെയ്ത് സൗദിക്ക് പുറത്തേക്ക് പോകുന്നതിനുള്ള നിബന്ധനകൾ താഴെ വിവരിക്കുന്നു:
തൊഴിലാളി സൗദിയിലെ ലേബർ സിസ്റ്റം പ്രകാരം പ്രഫഷൻ ഉള്ളയാൾ ആയിരിക്കണം. തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം. റി എൻട്രി വിസ ഫീസ് അടച്ചിരിക്കണം.
പിഴയോ മറ്റു സർക്കാർ ഫീസുകളോ അടക്കാൻ ബാക്കിയുണ്ടാകരുത്. സ്ഥാപനങ്ങൾ അനുവദിച്ച അവധിക്കിടയിൽ മടങ്ങി വരില്ലെന്ന സമ്മതം. അംഗീകൃത തൊഴിൽ കരാർ ഉണ്ടായിരിക്കണം, എന്നിവയാണു റി എൻട്രി ലഭിക്കുന്നതിനുള്ള നിബന്ധനകൾ.
ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള നിബന്ധനകൾ, ഇഖാമ കാലാവധിയുണ്ടായിരിക്കണം. പ്രഫഷനും തൊഴിൽ കരാറും ഉണ്ടായിരിക്കണം. കരാർ പൂർത്തിയാക്കുന്നതിനു മുംബ് എക്സിറ്റ് ആവശ്യപ്പെടുകയാണെങ്കിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾക്ക് തൊഴിലാളിയുടെ സമ്മതം എന്നിവയാണ്.
റി എൻട്രിയോ ഫൈനൽ എക്സിറ്റോ ഇഷ്യു ചെയ്യുന്നതിനു 10 ദിവസം മുംബ് അക്കാര്യം തൊഴിലാളി തൊഴിലുടമയെ അറിയിക്കണമെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നു.
അതേ സമയം തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ തൊഴിലുടമക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
