സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,52,601 ആയി.
അതേ സമയം 454 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 96.30 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 7408 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 804 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5625 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa