ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

പാണ്ട, ഹെർഫി എന്നിവയുടെ സ്ഥാപകൻ അന്തരിച്ചു

ജിദ്ദ: സൗദിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ പാണ്ടയുടെ തുടക്കക്കാരനും ഹെർഫി ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ സഹ സ്ഥാപകനും കൂടിയായ ഹമൂദ് അൽ സഅദ് അൽ ബറാഹീം അന്തരിച്ചു.

1981 ൽ യു എസിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അഹ്മദ് സഈദും ഹമൂദ് അൽ ബറാഹീമും ചേർന്നായിരുന്നു ഹെർഫി സ്ഥാപിച്ചത്.

പിന്നീട് വലീദ് ബിൻ ത്വലാൽ രാജകുമാരൻ പാണ്ടയുടെ മുഖ്യ ഷെയറുകൾ സ്വന്തമാക്കുകയും പിന്നീടത് സവോള ഗ്രൂപിൻ്റെ നിയന്ത്രണത്തിലാകുകയും ചെയ്യുകയായിരുന്നു. ഹെർഫിയും സവോള ഗ്രൂപുമായി സഹകരിച്ചാണു പ്രവർത്തിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്