ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മഴ വെള്ളം ഒരുമിച്ച് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ സൗദി സിവിൽ ഡിഫൻസിൻ്റെ ആഹ്വാനം; ബുധനാഴ്ച മുതൽ 9 പ്രവിശ്യകളിൽ മഴക്ക് സാധ്യത

ജിദ്ദ: മഴ വെള്ളം ഒരുമിച്ച് കൂടാനും വെള്ളം കുത്തിയൊലിക്കാനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതു ജനങ്ങളൊട് ആവശ്യപ്പെട്ടു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമീപ ദിനങ്ങളിൽ മഴ പെയ്യുന്നതിനാലാണു സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അതേ സമയം രാജ്യത്തെ ഒൻപത് പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു.

മക്ക, അൽബാഹ, അസീർ, ജിസാൻ, ഖസീം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹായിൽ എന്നീ പ്രവിശ്യകളിലാണു മഴക്ക് സാധ്യത.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്