Wednesday, March 11, 2026
Saudi ArabiaTop Stories

ജിദ്ദയിലെ പെട്രോളിയം ഉത്പന്ന വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈലാക്രമണം

ജിദ്ദ: ജിദ്ദയിലെ പെട്രോളിയം ഉത്പന്ന വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തികൾ മിസൈലാക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം നടന്നത്.

മിസൈലാക്രമണത്തെത്തുടർന്ന് പെട്രോളിയം ഉത്പന്ന വിതരണ കേന്ദ്രത്തിലെ ഇന്ധന സംഭരണിക്ക് തീപ്പിടിച്ചു.

തീപ്പിടിത്തം നിയന്ത്രിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണം സൗദി ആരാംകോയുടെ എണ്ണ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ല.

ഹൂത്തികളുടെ ഭീരുത്വപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്