Friday, September 27, 2024
Riyadh

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അഷ്‌റഫ് നെയ്തല്ലൂരിന്‌ PCWF ന്റെ ആദരം

25 വർഷത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിലേക് മടങ്ങുന്ന സാമൂഹ്യ കാരുണ്യ പ്രവത്തനങ്ങളിൽ നിറസാന്നിധ്യമായ, PCWF സൗദി ഘടകം രക്ഷാധികാരി കൂടിയായ അഷ്‌റഫ് നൈതല്ലൂരിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദിയുടെ (PCWF ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി താസൂർ ജനറൽ കോൺട്രാക്റ്റിങ്‌ കമ്പനി ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ജോലിനോക്കിയിരുന്ന അഷ്‌റഫ് കമ്പനിയുടെ ഓപ്പറേഷൻ മാനേജറായാണ് വിടവാങ്ങുന്നത്.

ദമ്മാമിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ സലിം കളക്കര അഷ്‌റഫ് നെയ്തല്ലൂരിന്‌ മൊമന്റൊ കൊടുത്തു ആദരിച്ചു .

ഓൺലൈൻ ആയി Zoom ഫ്ലാറ്റ്ൽഫോമിൽ കൂടെ നടന്ന യാത്രയയപ്പ് യോഗത്തിൽ സംസാരിച്ച പ്രമുഖർ എല്ലാം അദ്ദേഹം പ്രവാസി സമൂഹത്തിനു വേണ്ടി ചെയ്ത പ്രവർത്തങ്ങൾ അനുസ്മരിച്ചു സംസാരിച്ചു. സാധാരണക്കരുടെ പ്രശ്‌നങ്ങളിൽ നിശബ്‌ദമായി നിരന്തരം ഇടപെട്ട് പൊതുപ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ്‌ അഷ്‌റഫ് നൈതല്ലൂർ എന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും പ്രവാസിസമൂഹത്തിന്റെ കൂടെ ഉണ്ടാവണം എന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

അഷ്‌റഫ് കാട്ടിലകം അദ്യക്ഷനായ ചടങ്ങിൽ , സലിം കളക്കര സ്വാഗതവും അൻസാർ നെയ്തല്ലൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മാമ്മദ് പൊന്നാനി, ലത്തീഫ് കളക്കര, ബിജു ദേവസ്യ , ഫസൽ പൊന്നാനി, അൻവർ സാദിഖ്, ആലിക്കുട്ടി, റഫീഖ്, സമീർ മേഘ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q