റിയാദിൽ പരിശോധകരെ കണ്ടപ്പോഴേക്കും വിദേശികൾ ഷട്ടർ പോലും താഴ്ത്താതെ കടകളിൽ നിന്ന് ഓടി രക്ഷപ്പെട്ടു
റിയാദ്: വിവിധ സർക്കാർ വിഭാഗങ്ങൾ യോജിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന പരിശോധനകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്നു.
കഴിഞ്ഞ ദിവസം റിയാദിൽ നടന്ന പരിശോധനയിൽ ബിനാമി ബിസിനസുകളും വാറ്റ് ലംഘനങ്ങളുമടക്കം നിരവധി നിയമ ലംഘനങ്ങളാണു അധികൃതർ കണ്ടെത്തിയത്.
ചില കടകളിൽ പരിശോധകർ എത്തിയപ്പോഴേക്കും പരിശോധകരെ ദൂരെ നിന്ന് കണ്ട വിദേശ തൊഴിലാളികൾ കടയുടെ ഷട്ടർ പോലും താഴ്ത്താതെ ഓടി രക്ഷപ്പെട്ടിരുന്നു.
വാറ്റെന്ന പേരിൽ 15 ശതമാനത്തിലധികം തുക ഈടാക്കിയതായി തെളിഞ്ഞതിനെത്തുടർന്ന് ചില കടയുടമകൾക്ക് 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്തിട്ടൂണ്ട്.
പരിശോധന നടത്തുന്നതിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
