പ്രൊബേഷൻ പിരീഡിൽ തൊഴിലാളിക്ക് ഇൻഷൂറൻസ് ഉറപ്പാക്കൽ തൊഴിലുടമയുടെ ബാധ്യത
റിയാദ്: പ്രൊബേഷൻ പിരീഡിൽ തൊഴിലാളിക്ക് ഇൻഷൂറൻസ് കവറേജ് ഉറപ്പ് വരുത്തൽ തൊഴിലുടമയുടെ ബാധ്യതയാണെന്ന് സൗദി കൗൺസിൽ ഓഫ് കൊ ഓപറേറ്റീവ് ഹെൽത്ത് ഇൻഷൂറൻസ് അറിയിച്ചു.
ജോലിക്ക് ചേർന്നത് മുതൽ തൊഴിലാളിക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകണമെന്നത് തൊഴിലുടമയുടെ ബാധ്യതയാണ്. ഒരു ചോദ്യത്തിനു മറുപടിയായാണു ഇൻഷൂറൻസ് കൗൺസിൽ മറുപടി പറഞ്ഞത്.
90 ദിവസ പ്രൊബേഷൻ കാലയളവിൽ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകാൻ തൊഴിലുടമക്ക് അബ്ഷിർ വഴി സൗകര്യം ഒരുക്കിയതായി ജവാസാത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa