തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ എണ്ണക്കപ്പലിനു നേരെ ബോംബാക്രമണം

ജിദ്ദ: തിങ്കളാഴ്ച പുലർച്ചെ ഒരു എണ്ണക്കപലിനു നേരെ ഒരു ബോംബാക്രമണം ഉണ്ടായതായി സൗദി എനർജി മന്ത്രാലയം അറിയിച്ചു.

സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്.

അക്രമണത്തെത്തുടർന്ന് ചെറിയ തീപ്പിടിത്തമുണ്ടായെങ്കിലും നിയന്ത്രണ വിധേയമായതായും ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

കപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ജിദ്ദയുടെ ആകാശത്ത് കറുത്ത പുക ഉയർന്നതിന്റെ വീഡിയോ ആളുകൾ ഷെയർ ചെയ്തു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്