സൗദിയിൽ പുതിയ കൊറോണ ബാധിതർ 125 പേർ മാത്രം; 97.43 ശതമാനം രോഗികളും സുഖം പ്രാപിച്ചു
റിയാദ്: 243 പേർ കൂടി സുഖം പ്രാപിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 97.43 ശതമാനം പേരും സുഖം പ്രാപിച്ചു.
പുതുതായി 125 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 3162 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 6059 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
